Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Financial Fraud

Thiruvananthapuram

പ​ണം ത​ട്ടി​പ്പ് സം​ഘ​ങ്ങ​ൾ സ​ജീ​വ​മാ​കു​ന്ന​താ​യി സൂ​ച​ന

കോവളത്ത് രഹസ്യ യോഗം ചേർന്നു

കോ​വ​ളം: മ​ധു​ര കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന വ​ൻ പ​ണം​ത​ട്ടി​പ്പ് മാ​ഫി​യ സം​ഘം തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ സ​ജീ​വ​മാ​കു​ന്നു. മോ​ഹ​ന വാ​ഗ്ദാ​ന​ങ്ങ​ളി​ൽ മ​യ​ങ്ങി നി​ര​വ​ധിപേ​ർ ല​ക്ഷ​ങ്ങ​ൾ സം​ഘ​ങ്ങ​ൾ​ക്ക് ന​ൽ​കി കാ​ത്തി​രി​ക്കു​ന്ന​താ​യും പ​റ​യ​പ്പെ​ടു​ന്നു.​

ചെ​റി​യ തു​ക​ക​ൾ മു​ൻ​കൂ​റാ​യി കൈ​പ്പ​റ്റി​യശേ​ഷം ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ തി​രി​കെ ന​ൽ​കാ​മെ​ന്ന് ഉ​റ​പ്പുന​ൽ​കി നി​ഷ്ക​ള​ങ്ക​രാ​യ ജ​ന​ങ്ങ​ളെ വ​ഞ്ചി​ക്കു​ന്ന ത​ട്ടി​പ്പ് സം​ഘ​ങ്ങ​ളാ​ണ് ജി​ല്ല​യി​ൽ വീ​ണ്ടും സ​ജീ​വ​മാ​കു​ന്ന​ത്.​

ആ​ക​ർ​ഷ​ക​മാ​യ സ്കീ​മു​ക​ളു​ടെ​യും ല​ളി​ത​മാ​യ നി​ക്ഷേ​പ മാ​ർഗ​ങ്ങ​ളു​ടെ​യും പേ​രിലാണു സം​ഘം ആ​ളു​ക​ളെ വ​ല​യി​ലാ​ക്കു​ന്ന​ത്. 20,000 രൂ​പ ന​ൽ​കി​യാ​ൽ ആ​ഴ്ച​ക​ൾ​ക്കു​ള്ളി​ൽ ല​ക്ഷ​ങ്ങ​ൾ തി​രി​കെ ല​ഭി​ക്കു​മെ​ന്നും ല​ക്ഷ​ങ്ങ​ൾ ന​ൽ​കു​ന്ന​വ​ർ​ക്ക് കോ​ടി​ക​ൾ വാ​ഗ്ദാ​നം ചെ​യ്തു മാണു സം​ഘം ആ​ളു​ക​ളെ ത​ട്ടി​പ്പി​നി​ര​യാ​ക്കു​ന്ന​ത്.

"അ​ബ്ദു​ൾ ക​ലാം പ്രോ​ജ​ക്ട്', "ഇ​റി​ഡി​യം പ്രോ​ജ​ക്ട്' എ​ന്നീ വ്യാ​ജ പേ​രു​ക​ളി​ലാ​ണ് ഇ​വ​ർ ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​ത്. ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ വ​ഴി​യും നേ​രി​ട്ടും ഏ​ജ​ന്‍റുമാ​ർ മു​ഖേ​ന​യും ഇ​വ​ർ പ​ണം കൈ​പ്പ​റ്റു​ന്നു​ണ്ട്. പ​ണം നി​ക്ഷേ​പി​ച്ച​വ​ർ തു​ക തി​രി​കെ ചോ​ദി​ക്കു​മ്പോ​ൾ വി​ചി​ത്ര​മാ​യ കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് ഒ​ഴി​ഞ്ഞു​മാ​റു​ന്ന​താ​ണ് സം​ഘ​ത്തി​ന്‍റെ രീ​തി.​ ആ​ളു​ക​ളെ വ​ല​യി​ലാ​ക്കാ​ൻ പ്ര​ത്യേ​ക ഏ​ജ​ന്‍റുമാ​രും ജി​ല്ല​യി​ലു​ട​നീ​ളം പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

ര​ണ്ടു ദി​വ​സം മു​ൻ​പ് കോ​വ​ള​ത്തെ പ്ര​മു​ഖ സ്വ​കാ​ര്യ ഹോ​ട്ട​ലി​ൽ സംഘം ര​ഹ​സ്യ​യോ​ഗം സം​ഘ​ടി​പ്പിച്ചതായും അറിയു ന്നു. രാ​വി​ലെ​യും ഉ​ച്ച​യ്ക്കു​മാ​യി ന​ട​ന്ന യോ​ഗ​ങ്ങ​ളി​ൽ എ​ഴു​പ​തോ​ളം പേ​ർ പ​ങ്കെ​ടു​ത്ത​താ​യാ​ണ് പു​റ​ത്തു​വ​ന്ന വി​വ​രം.​ റി​സ​ർ​വ് ബാ​ങ്ക് ഒ​രു കോ​ടി രൂ​പ അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വാ​യി​ട്ടു​ണ്ടെ​ന്നും ഇ​തു കൈ​പ്പ​റ്റാ​നു​ള്ള അ​ന്തി​മ ക​രാ​റി​ൽ ഒ​പ്പി​ട​ണ​മെ​ന്നും വി​ശ്വ​സി​പ്പി​ച്ചാ​യി​രു​ന്നു സം​ഘം കോ​വ​ള​ത്ത് ര​ഹ​സ്യ​യോ​ഗം വി​ളി​ച്ച് ചേ​ർ​ന്ന​തെ​ന്നും പ​റ​യ​പ്പെ​ടു​ന്നു. ത​ട്ടി​പ്പ് സം​ഘ​ത്തി​ൽ​പ്പെ​ട്ട പ​ത്തോ​ളം പേ​ർ നേ​രി​ട്ടെ​ത്തി​യാ​ണ് യോ​ഗ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്.​

ഒ​രു ചെ​റി​യ തു​ക നി​ക്ഷേ​പി​ച്ചാ​ൽ ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കോ മാ​സ​ങ്ങ​ൾ​ക്കോ ഉ​ള്ളി​ൽ വ​ൻ​തു​ക തി​രി​കെ ല​ഭി​ക്കു​മെ​ന്ന വ്യാ​ജ വാ​ഗ്ദാ​ന​മാ​ണ് ഇ​വ​ർ ന​ൽ​കു​ന്ന​ത്. ആ​രം​ഭ​ത്തി​ൽ ചി​ല​ർ​ക്ക് വി​ശ്വാ​സ്യ​ത വ​രു​ത്താ​ൻ ചെ​റി​യ ലാ​ഭ​വി​ഹി​തം ന​ൽ​കു​മെ​ങ്കി​ലും കൂ​ടു​ത​ൽ ആ​ളു​ക​ളി​ൽനി​ന്ന് വ​ൻ തു​ക​ക​ൾ പി​രി​ച്ചെ​ടു​ത്തശേ​ഷം മു​ങ്ങു​ക​യാ​ണ് പ​തി​വ്. വ്യ​ക്തി​പ​ര​മാ​യ ബ​ന്ധ​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യു​മാ​ണ് ഇ​വ​രു​ടെ പ്ര​വ​ർ​ത്ത​നം. സാ​ധാ​ര​ണ​ക്കാ​രാ​ണ് ഇ​ത്ത​ര​ക്കാ​രു​ടെ പ്ര​ധാ​ന ഇ​ര​ക​ൾ.

Kerala

സാ​മ്പ​ത്തി​ക ത​ട്ടി​പ്പ്: റോ​ബി​ന്‍ രാ​ധാ​കൃ​ഷ്ണ​നെ​തി​രെ പ​രാ​തി

കൊ​ച്ചി: ബി​ജെ​പി നേ​താ​വും ഇ​ന്‍​ഫ്‌​ലു​വ​ന്‍​സ​റു​മാ​യ റോ​ബി​ന്‍ രാ​ധാ​കൃ​ഷ്ണ​നെ​തി​രെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് പ​രാ​തി ന​ല്‍​കി ക​ണ്ട​ന്റ് ക്രി​യേ​റ്റ​ര്‍ വേ​ദ് ല​ക്ഷ്മി​യും ഫാ​ഷ​ന്‍ ഡി​സൈ​ന​ര്‍ അ​ഭി​ല്‍​ദേ​വും. വേ​ദ ല​ക്ഷ്മി​യി​ല്‍ നി​ന്നും 8 ല​ക്ഷം രൂ​പ​യും അ​ഭി​ല്‍​ദേ​വി​ല്‍ നി​ന്നും 45 ല​ക്ഷം രൂ​പ​യു​മാ​ണ് റോ​ബി​ന്‍ വാ​ങ്ങി​യ​ത്.

എ​ന്നാ​ല്‍ പ​ണം തി​രി​കെ ചോ​ദി​ച്ച​പ്പോ​ള്‍ ഹ​ണി ട്രാ​പ്പി​ല്‍ കു​രു​ക്കും എ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നാ​ണ് വേ​ദ് ല​ക്ഷ്മി​യും അ​ഭി​ല്‍​ദേ​വും ആ​രോ​പി​ക്കു​ന്ന​ത്. ചെ​റി​യ തു​ക​ക​ള്‍ ആ​യി വാ​ങ്ങി​യ ശേ​ഷം തി​രി​കെ ത​ന്ന് വി​ശ്വാ​സം ഉ​ണ്ടാ​ക്കി, പി​ന്നീ​ട് പ​ല​പ്പോ​ഴാ​യി വ​ലി​യ തു​ക​ക​ള്‍ വാ​ങ്ങു​ക​യാ​യി​രു​ന്നു. സൗ​ഹൃ​ദ​ത്തി​ന്റെ പേ​രി​ലാ​ണ് പ​ണം ന​ല്‍​കി​യ​ത്. തി​രി​കെ ചോ​ദി​ച്ച​പ്പോ​ള്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും പ​റ​യു​ന്നു.

എ​ന്നാ​ല്‍ ആ​രോ​പ​ണ​ങ്ങ​ള്‍ റോ​ബി​ന്‍ ത​ള്ളി. 42,53,500 ല​ക്ഷം രൂ​പ​യാ​ണ് ഇ​വ​ര്‍​ക്ക് കൊ​ടു​ക്കാ​നു​ണ്ടാ​യ​തെ​ന്നും 43,22,500 രൂ​പ താ​ന്‍ തി​രി​ച്ചു ന​ല്‍​കി എ​ന്നും 69,000 രൂ​പ തി​രി​ച്ചി​ങ്ങോ​ട്ട് ത​രാ​നു​ണ്ടെ​ന്നും റോ​ബി​ന്‍ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ല്‍ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, റോ​ബി​ന്‍ പ​ണം വാ​ങ്ങി​യ​ത് സ​മ്മ​തി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ അ​ഭി​ല്‍​ദേ​വ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തു​വി​ട്ടി​രു​ന്നു. റോ​ബി​ന്റെ ശ​ബ്ദ സ​ന്ദേ​ശ​ങ്ങ​ളും വീ​ഡി​യോ​യു​മ​ട​ക്കം വേ​ദ് ല​ക്ഷ്മി​യും പു​റ​ത്തു​വി​ട്ടി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ റോ​ബി​ന്‍ വാ​ര്‍​ത്താ​സ​മ്മേ​ള​നം വി​ളി​ക്കു​ക​യും പാ​ലാ​രി​വ​ട്ടം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യും ചെ​യ്തി​രു​ന്നു.

National

ജെ​മി​നി എ.​ഐ​യും ഡീ​പ്ഫേ​ക്കും ഉ​പ​യോ​ഗി​ച്ച് വ​ൻ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ്; ഗു​ജ​റാ​ത്തി​ൽ നാ​ലം​ഗ സം​ഘം പി​ടി​യി​ൽ

അ​ഹ​മ്മ​ദാ​ബാ​ദ്: ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ് , ഡീ​പ്ഫേ​ക്ക് സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ ഉ​പ​യോ​ഗി​ച്ച് അ​ത്യാ​ധു​നി​ക രീ​തി​യി​ൽ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് ന​ട​ത്തി​വ​ന്ന നാ​ലം​ഗ സം​ഘ​ത്തെ ഗു​ജ​റാ​ത്ത് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​നു​ഭാ​യ് പാ​ർ​മ​ർ, ആ​ശി​ഷ് വാ​ല​ണ്ട്, മു​ഹ​മ്മ​ദ് കൈ​ഫ് പ​ട്ടേ​ൽ, ദീ​പ് ഗു​പ്ത എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​ര​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച ശേ​ഷം ജെ​മി​നി എ.​ഐ, മെ​റ്റാ എ.​ഐ തു​ട​ങ്ങി​യ ചാ​റ്റ്ബോ​ട്ടു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ സം​ഘം അ​തീ​വ കൃ​ത്യ​ത​യു​ള്ള ഡീ​പ്ഫേ​ക്ക് വീ​ഡി​യോ​ക​ൾ നി​ർ​മി​ച്ചു. ബാ​ങ്കിം​ഗ് വെ​രി​ഫി​ക്കേ​ഷ​നു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന 'ലൈ​വ്‌​നെ​സ് ഡി​റ്റ​ക്ഷ​ൻ'​സം​വി​ധാ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കാ​ൻ ഈ ​വീ​ഡി​യോ​ക​ൾ വ​ഴി ഇ​വ​ർ​ക്ക് സാ​ധി​ച്ചു.

കോ​മ​ൺ സ​ർ​വീ​സ് സെ​ന്‍റ​ർ കി​റ്റു​ക​ൾ ഉ​പ​യോ​ഗി​ച്ച് ഇ​ര​ക​ളു​ടെ ആ​ധാ​ർ പ്രൊ​ഫൈ​ലി​ലെ മൊ​ബൈ​ൽ ന​മ്പ​റു​ക​ൾ സം​ഘം മാ​റ്റു​ക​യാ​യി​രു​ന്നു. ഡി​ജി​ലോ​ക്ക​ർ, ബാ​ങ്കിം​ഗ് സേ​വ​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ത്ത ശേ​ഷം ഐ​ഡി​എ​ഫ്സി, കോ​ട്ട​ക് മ​ഹീ​ന്ദ്ര, ജി​യോ പേ​യ്‌​മെ​ന്‍റ്സ് ബാ​ങ്ക് തു​ട​ങ്ങി​യ​വ​യി​ൽ വ്യാ​ജ അ​ക്കൗ​ണ്ടു​ക​ൾ ആ​രം​ഭി​ച്ചു.

ആ​ർ.​കെ ബ​ൻ​സാ​ൽ, ട്രൂ ​ക്രെ​ഡി​റ്റ്സ്, ഏ​ർ​ളി സാ​ല​റി തു​ട​ങ്ങി​യ ലോ​ൺ ആ​പ്പു​ക​ൾ വ​ഴി ഇ​ര​ക​ളു​ടെ പേ​രി​ൽ വ​ലി​യ തു​ക​ക​ൾ പേ​ഴ്സ​ണ​ൽ ലോ​ണാ​യി എ​ടു​ത്താ​ണ് സം​ഘം ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. പ്ര​തി​ക​ൾ നി​ല​വി​ൽ ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ലാ​ണ്. കേ​സി​ൽ ഉ​ൾ​പ്പെ​ട്ട മ​റ്റ് പ്ര​തി​ക​ൾ​ക്കാ​യി പോ​ലീ​സ് തി​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​ധാ​ർ സു​ര​ക്ഷ​യെ​ക്കു​റി​ച്ച് അ​ഹ​മ്മ​ദാ​ബാ​ദ് പോ​ലീ​സ് ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചു.

 

 

National

സാ​മ്പ​ത്തി​ക ത​ട്ടി​പ്പ്; അ​നി​ൽ അം​ബാ​നി​ക്കെ​തി​രെ കേ​സെ​ടു​ത്ത് സി​ബി​ഐ

ന്യൂ​ഡ​ൽ​ഹി: തെ​റ്റാ​യ സാ​മ്പ​ത്തി​ക വി​വ​ര​ങ്ങ​ൾ ന​ൽ​കി ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച് അ​നി​ൽ അം​ബാ​നി​ക്കെ​തി​രെ കേ​സെ​ടു​ത്ത് സി​ബി​ഐ. എ​ൽ​ഐ​സി ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് അ​നി​ൽ അം​ബാ​നി​ക്കെ​തി​രെ സി​ബി​ഐ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

റി​ല​യ​ൻ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് ക​മ്പ​നി​യു​ടെ സാ​മ്പ​ത്തി​ക നി​ല സം​ബ​ന്ധി​ച്ച് തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കി 4500 കോ​ടി രൂ​പ​യു​ടെ നോ​ൺ-​ക​ൺ​വേ​ർ​ട്ടി​ബി​ൾ ഡി​ബെ​ഞ്ച​റു​ക​ളി​ൽ എ​ൽ​ഐ​സി​യെ നി​ക്ഷേ​പി​ക്കാ​ൻ പ്രേ​രി​പ്പി​ച്ച​താ​യാ​ണ് പ​രാ​തി.

2020 ഒ​ക്ടോ​ബ​ർ 15ന് ​ബി​ഡി​ഒ ഇ​ന്ത്യ ന​ട​ത്തി​യ ഫോ​റ​ൻ​സി​ക് ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് എ​ൽ​ഐ​സി പ​രാ​തി ന​ൽ​കി​യ​ത്. ഗൂ​ഢാ​ലോ​ച​ന, വ​ഞ്ച​ന, പ​ണം ദു​രു​പ​യോ​ഗം എ​ന്നീ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

National

മഞ്ഞുമ്മൽ ബോയ്സ്; സാമ്പത്തിക തട്ടിപ്പുകേസ് റദ്ദാക്കണമെന്ന ആവശ്യം തള്ളി

ന്യൂഡൽഹി: മഞ്ഞുമ്മൽ ബോയ്‌സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുക്കേസ് റദ്ദാക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. അന്വേഷണത്തിലൂടെ മാത്രമേ തട്ടിപ്പ് നടന്നോയെന്ന് വ്യക്തമാവൂവെന്ന് കോടതി നിരീക്ഷിച്ചു.

ഈഘട്ടത്തിൽ എഫ്‌ഐആർ റദ്ദാക്കാൻ കഴിയില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. നിർമാതാക്കളിൽ ഒരാളായ ബാബു ഷാഹിർ ആണ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്.

പരാതിയിൽ അന്വേഷണം നടന്നുവരികയാണെന്ന് കേസിലെ പരാതിക്കാരന്‍റെ അഭിഭാഷകർ കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിൽ കേസ് റദ്ദാക്കരുതെന്നും അവർ വാദിച്ചു. ജസ്റ്റീസ് കെ.വി. വിശ്വനാഥിന്‍റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കേസിൽ പ്രതികളായ മഞ്ഞുമ്മൽ ബോയ്‌സ് സിനിമ നിർമാതാക്കളുടെ ആവശ്യം തള്ളിയത്.

Kerala

കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന ര​ഹി​തം; സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി

ക​ണ്ണൂ​ർ: ടി.​ഐ.​മ​ധു​സൂ​ദ​ൻ എം​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ക്ത​സാ​ക്ഷി ഫ​ണ്ടി​ൽ ഉ​ൾ​പ്പെ​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണം ഉ​ന്ന​യി​ച്ച കു​ഞ്ഞി​കൃ​ഷ്ണ​നെ സി​പി​എം ത​ള്ളി. കു​ഞ്ഞി​കൃ​ഷ്ണ​ൻ രാ​ഷ്ട്രീ​യ ശ​ത്രു​ക്ക​ളു​ടെ കോ​ടാ​ലി കൈയാണെന്ന് സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​കെ.​രാ​ഗേ​ഷ് പ​റ​ഞ്ഞു.

കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ ആ​രോ​പ​ണ​ങ്ങ​ൾ പാ​ർ​ട്ടി ത​ള്ളി​ക്ക​ള​യു​ക​യാ​ണെ​ന്ന് കെ.​രാ​ഗേ​ഷ് ഇ​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു. ധ​ൻ​രാ​ജ് ര​ക്ത​സാ​ക്ഷി ഫ​ണ്ട്, തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ണ്ട്, പാ​ർ​ട്ടി ഓ​ഫീ​സ് നി​ർ​മാ​ണ ഫ​ണ്ട് എ​ന്നി​ങ്ങ​നെ മൂ​ന്ന് ഫ​ണ്ടു​ക​ളി​ൽ നി​ന്നാ​ണ് തി​രി​മ​റി ന​ട​ത്തി​യ​ത്.

ബാ​ങ്ക് സ്റ്റേ​റ്റ്മെ​ന്‍റ് ഉ​ൾ​പ്പെ​ടെ തെ​ളി​വ് സ​ഹി​തം സം​സ്ഥ​നാ നേ​തൃ​ത്വ​ത്തി​ന് പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്നും കു​ഞ്ഞി​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

Kerala

ഡി​ജി​റ്റ​ല്‍ അ​റ​സ്റ്റ്; 36 ല​ക്ഷം രൂ​പ ക​വ​ർ​ന്ന കേ​സി​ൽ നാ​ലു പേ​ർ പിടിയിൽ

കോ​ഴി​ക്കോ​ട്: ഡി​ജി​റ്റ​ൽ അ​റ​സ്റ്റെ​ന്ന് പ​റ​ഞ്ഞ് യു​വ​തി​യു​ടെ 36 ല​ക്ഷം രൂ​പ ക​വ​ർ​ന്ന​കേ​സി​ൽ നാ​ലു പേ​ർ അ​റ​സ്റ്റി​ല്‍. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​നി​യു​ടെ പ​ണം ക​വ​ർ​ന്ന കേ​സി​ൽ പാ​റോ​പ്പ​ടി സ്വ​ദേ​ശി കെ. ​ഹ​രി​പ്ര​സാ​ദ് (35), ക​ല്ലാ​യി സ്വ​ദേ​ശി ഫാ​സി​ല്‍ (35), അ​ത്താ​ണി​ക്ക​ല്‍ സ്വ​ദേ​ശി കെ.​വി. ഷി​ഹാ​ബ് (43), മ​ലാ​പ​റ​മ്പ് സ്വ​ദേ​ശി എ.​റ​ബി​ന്‍ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പ​രാ​തി​ക്കാ​രി​യു​ടെ ആ​ധാ​ര്‍ കാ​ര്‍​ഡ് ഉ​പ​യോ​ഗി​ച്ച് മും​ബൈ ക​ന​റാ ബാ​ങ്കി​ല്‍ ആ​രോ അ​ക്കൗ​ണ്ട് തു​ട​ങ്ങി​യെ​ന്നും ആ ​അ​ക്കൗ​ണ്ട് വ​ഴി നാ​ലു കോ​ടി രൂ​പ​യു​ടെ ക​ള്ള​പ്പ​ണ​മി​ട​പാ​ട് ന​ട​ത്തി​യെ​ന്നും വി​ശ്വ​സി​പ്പി​ച്ചാ​യി​രു​ന്നു ത​ട്ടി​പ്പ്. തു​ട​ർ​ന്ന് യു​വ​തി​യെ ഡി​ജി​റ്റ​ൽ അ​റ​സ്റ്റെ​ന്ന് പ​റ​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ഡി​സം​ബ​റി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ സി​റ്റി പോ​ലീ​സ് ഡെ​പ്യൂ​ട്ടി ക​മ്മി​ഷ​ണ​ര്‍ അ​രു​ണ്‍ കെ. ​പ​വി​ത്ര​ന്‍റെ നി​ര്‍​ദ്ദേ​ശ​പ്ര​കാ​ര​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​ത്. കേ​സി​ലെ വി​ദേ​ശ ബ​ന്ധ​ങ്ങ​ളെ​ക്കു​റി​ച്ചും ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ സം​ഘ​ടി​പ്പി​ച്ചു ന​ല്‍​കു​ന്ന സം​ഘ​ങ്ങ​ളെ​ക്കു​റി​ച്ചും പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ഒ​രു കേ​ര​ള ബാ​ങ്ക് അ​ക്കൗ​ണ്ട് ത​ട്ടി​പ്പി​ന്‍റെ ആ​ദ്യ ഘ​ട്ട​ത്തി​ല്‍ ഉ​പ​യോ​ഗി​ക്ക​പ്പെ​ട്ട​താ​യും പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഓ​ണ്‍​ലൈ​ന്‍ സാ​മ്പ​ത്തി​ക ത​ട്ടി​പ്പി​ന് ഇ​ര​യാ​യാ​ല്‍ ഉ​ട​ന്‍ 1930 എ​ന്ന ടോ​ള്‍ ഫ്രീ ​ന​മ്പ​രി​ലോ www.cybercrime.gov.in എ​ന്ന വെ​ബ്‌​സൈ​റ്റി​ലോ പ​രാ​തി ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണ​മെ​ന്ന് സൈ​ബ​ര്‍ പോ​ലീ​സ് അ​റി​യി​ച്ചു.

 

 

Kerala

സാ​മ്പ​ത്തി​ക ത​ട്ടി​പ്പ്: മു​ഹ​മ്മ​ദ് ഷെ​ര്‍​ഷാ​ദി​നെ ക​സ്റ്റ​ഡി​യി​ല്‍ ചോ​ദ്യം ചെ​യ്യാ​ന്‍ പോ​ലീ​സ്

കൊ​​​ച്ചി: നി​​​ക്ഷേ​​​പം വാ​​​ഗ്ദാ​​​നം ചെ​​​യ്ത് 40 ല​​​ക്ഷം ത​​​ട്ടി​​​യെ​​​ടു​​​ത്ത കേ​​​സി​​​ല്‍ അ​​​റ​​​സ്റ്റി​​​ലാ​​​യ ചെ​​​ന്നൈ വ്യ​​​വ​​​സാ​​​യി മു​​​ഹ​​​മ്മ​​​ദ് ഷെ​​​ര്‍​ഷാ​​​ദി​​​നെ(48) ചോ​​​ദ്യം ചെ​​​യ്യാ​​​നൊ​​​രു​​​ങ്ങി പോ​​​ലീ​​​സ്. പോ​​​ലീ​​​സി​​​ന്‍റെ ക​​​സ്റ്റ​​​ഡി അ​​​പേ​​​ക്ഷ ഇ​​​ന്ന് കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ക്കും.


ചെ​​​ന്നൈ​​​യി​​​ലെ ത​​​ന്‍റെ ക​​​മ്പ​​​നി​​​യി​​​ല്‍ ഓ​​​ഹ​​​രി പ​​​ങ്കാ​​​ളി​​​ത്ത​​​വും ലാ​​​ഭ​​​വി​​​ഹി​​​ത​​​വും വാ​​​ഗ്ദാ​​​നം ചെ​​​യ്ത് നി​​​ക്ഷേ​​​പം സ്വീ​​​ക​​​രി​​​ച്ച് 40 ല​​​ക്ഷം രൂ​​​പ ത​​​ട്ടി​​​യെ​​​ടു​​​ത്തെ​​​ന്ന ര​​​ണ്ട് പ​​​രാ​​​തി​​​ക​​​ളി​​​ലാ​​​ണ് എ​​​റ​​​ണാ​​​കു​​​ളം സൗ​​​ത്ത് പോ​​​ലീ​​​സ് ഷെ​​​ര്‍​ഷാ​​​ദി​​​നെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.
കേ​​​സി​​​ലെ ര​​​ണ്ടാം​​​പ്ര​​​തി​​​യാ​​​യ ക​​​മ്പ​​​നി സി​​​ഇ​​​ഒ ചെ​​​ന്നൈ സ്വ​​​ദേ​​​ശി ശ​​​ര​​​വ​​​ണ​​​നാ​​​ണ്. ഇ​​​യാ​​​ള്‍​ക്കാ​​​യി പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ക​​​യാ​​​ണ്. ഷെ​​​ര്‍​ഷാ​​​ദ് ന​​​ട​​​ത്തി​​​യ​​​ത് ക​​​രു​​​തി​​​ക്കൂ​​​ട്ടി​​​യു​​​ള​​​ള ച​​​തി​​​യാ​​​ണെ​​​ന്നാ​​​ണ് പോ​​​ലീ​​​സി​​​ന്‍റെ വാ​​​ദം. ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ളി​​​ല​​​ട​​​ക്കം വ്യ​​​ക്ത തേ​​​ടും.


സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എം.​​​വി. ഗോ​​​വി​​​ന്ദ​​​ന്‍ ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള നേ​​​താ​​​ക്ക​​​ള്‍​ക്കെ​​​തി​​​രേ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ള്‍ ഉ​​​ന്ന​​​യി​​​ച്ച ഷെ​​​ര്‍​ഷാ​​​ദ് പാ​​​ര്‍​ട്ടി പി​​​ബി​​​ക്ക് ന​​​ല്‍​കി​​​യ ക​​​ത്ത് വി​​​വാ​​​ദ​​​മാ​​​യി​​​രു​​​ന്നു.


ത​​​നി​​​ക്കെ​​​തി​​​രാ​​​യ പ​​​രാ​​​തി​​​ക്ക് പി​​​ന്നി​​​ല്‍ രാ​​​ഷ്‌ട്രീ​​​യ വൈ​​​രാ​​​ഗ്യ​​​മാ​​​ണ്. പാ​​​ര്‍​ട്ടി സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ മ​​​ക​​​നെ​​​തി​​​രേ​​​യു​​​ള്ള പ​​​രാ​​​മ​​​ര്‍​ശ​​​മാ​​​ണ് കാ​​​ര​​​ണം. ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി ഒ​​​തു​​​ക്കാ​​​ന്‍ ശ്ര​​​മി​​​ക്കു​​​ക​​​യാ​​​ണ്. ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ശ​​​ബ്ദ​​​രേ​​​ഖ ഉ​​​ട​​​ന്‍ പു​​​റ​​​ത്തു​​​വി​​​ടു​​​മെ​​​ന്നും ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം കോ​​​ട​​​തി​​​യി​​​ല്‍ ഹാ​​​ജ​​​രാ​​​ക്കി​​​യ​​​പ്പോ​​​ള്‍ ഷെ​​​ര്‍​ഷാ​​​ദ് പ​​​റ​​​ഞ്ഞി​​​രു​​​ന്നു.

NRI

കു​വൈ​റ്റ് ബാ​ങ്കി​ല്‍​നി​ന്ന് കോ​ടി​ക​ള്‍ ത​ട്ടി​യ മ​ല​യാ​ളി​ക​ളെ തേ​ടി ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി

കോ​ട്ട​യം: കു​വൈ​റ്റി​ലെ ബാ​ങ്കി​ല്‍​നി​ന്ന് കോ​ടി​ക​ള്‍ ത​ട്ടി​യ എ​ട്ട് മ​ല​യാ​ളി​ക​ളെ തേ​ടി ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​ര്‍ കോ​ട്ട​യ​ത്ത്. 10 കോ​ടി​യോ​ളം രൂ​പ വാ​യ്പ എ​ടു​ത്ത​തി​നു​ശേ​ഷം തി​രി​ച്ച​ട​യ്ക്കാ​തെ നാ​ട്ടി​ലേ​ക്ക് മു​ങ്ങി​യ​വ​ര്‍​ക്കെ​തി​രേ​യാ​ണ് പ​രാ​തി.

വൈ​ക്കം, ത​ല​യോ​ല​പ്പ​റ​മ്പ്, വെ​ള്ളൂ​ര്‍, ക​ടു​ത്തു​രു​ത്തി, കു​റ​വി​ല​ങ്ങാ​ട് എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ലാ​യാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. ബാ​ങ്ക് തെ​ളി​വു​ക​ള്‍ ഹാ​ജ​രാ​ക്കു​ന്ന പ​ക്ഷം പ്ര​തി​ക​ളു​ടെ എ​ണ്ണം കൂ​ടാ​നും സാ​ധ്യ​ത​യു​ണ്ട്. 60 ല​ക്ഷം മു​ത​ല്‍ 1.20 കോ​ടി രൂ​പ​വ​രെ ബാ​ങ്കി​ന് കു​ടി​ശി​ക​യാ​യ​വ​ര്‍ ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്.

അ​ല്‍ അ​ലി ബാ​ങ്ക് ഓ​ഫ് കു​വൈ​റ്റി​ലെ ചീ​ഫ് ക​ണ്‍​സ്യൂ​മ​ര്‍ ഓ​ഫീ​സ​ര്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് നേ​രി​ട്ടാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്. കോ​വി​ഡ് വ്യാ​പ​ന സ​മ​യ​ത്ത് ബാ​ങ്ക് അ​നു​വ​ദി​ച്ച വാ​യ്പ​ക​ളു​ടെ തി​രി​ച്ച​ട​വ് മു​ട​ക്കു​ക​യും പി​ന്നീ​ട് നാ​ട്ടി​ലേ​ക്ക് ക​ട​ന്നു​ക​ള​യു​ക​യും ചെ​യ്ത​വ​രെ അ​ന്വേ​ഷി​ച്ചാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി​യ​ത്.

2020ല്‍ ​എ​ടു​ത്ത വാ​യ്പ​ക​ളു​ടെ മേ​ല്‍ 2022ല്‍ ​ന​ട​പ​ടി ആ​രം​ഭി​ച്ച​പ്പോ​ഴാ​ണ് പ​ല​രും കു​വൈ​റ്റി​ല്‍ ഇ​ല്ലെ​ന്ന കാ​ര്യം ബാ​ങ്ക് തി​രി​ച്ച​റി​യു​ന്ന​ത്. ബാ​ങ്കി​ന്‍റെ പ​രാ​തി​യി​ല്‍ പ​റ​യു​ന്ന മേ​ല്‍​വി​ലാ​സം ഉ​പ​യോ​ഗി​ച്ച് ആ​ളു​ക​ളെ ക​ണ്ടെ​ത്തി അ​ത​തു സ്റ്റേ​ഷ​നു​ക​ളി​ലാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​ത്.

ഒ​രു കോ​ടി​യി​ല്‍ അ​ധി​കം രൂ​പ തി​രി​ച്ച​ട​യ്ക്കാ​നു​ള്ള ചി​ല​ര്‍ ഇ​പ്പോ​ഴും വി​ദേ​ശ​ത്താ​ണെ​ന്ന​തി​നാ​ല്‍ ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് അ​ട​ക്ക​മു​ള്ള​വ ന​ല്‍​കു​ന്ന​തി​ല്‍ വി​ദ​ഗ്ധ ഉ​പ​ദേ​ശം പോ​ലീ​സ് തേ​ടി​യേ​ക്കും.

സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് അ​ട​ക്ക​മു​ള്ള ആ​രോ​പ​ണ​ങ്ങ​ള്‍ സാ​ധൂ​ക​രി​ക്കാ​നു​ള്ള തെ​ളി​വ് ന​ല്‍​കാ​ന്‍ ബാ​ങ്കു​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് ജി​ല്ലാ പോ​ലീ​സ് ചീ​ഫ് എ. ​ഷാ​ഹു​ല്‍ ഹ​മീ​ദ് പ​റ​ഞ്ഞു. ബാ​ങ്ക് അ​ധി​കൃ​ത​ര്‍ ന​ല്‍​കി​യ തെ​ളി​വു​ക​ളി​ല്‍ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ന് ശേ​ഷ​മാ​ണ് കേ​സു​ക​ള്‍ എ​ടു​ത്തി​രി​ക്കു​ന്ന​ത്.

മ​റ്റൊ​രു രാ​ജ്യ​ത്തെ സാ​മ്പ​ത്തി​ക സ്ഥാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​യാ​യ​തി​നാ​ല്‍ സം​സ്ഥാ​ന ക്രൈം​ബ്രാ​ഞ്ച് കേ​സ് ഏ​റ്റെ​ടു​ക്കാ​നു​ള്ള സാ​ധ്യ​ത​യു​മു​ണ്ട്. ക​ഴി​ഞ്ഞ വ​ര്‍​ഷം ജി​ല്ല​യി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത സ​മാ​ന സ്വ​ഭാ​വ​ത്തി​ലു​ള്ള കേ​സ് സം​സ്ഥാ​ന ക്രൈം​ബ്രാ​ഞ്ച് ഏ​റ്റെ​ടു​ത്തി​രു​ന്നു.

Latest News

Corehub Up